ഓണം
മറ്റെന്തിനേക്കാൾ നമുക്ക്
നമ്മുടെ മനസ്സ് നിറയ്ക്കുന്ന പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷമാണ്
മറ്റൊന്നിനും അത്രമേൽ നമ്മളെ സന്തോഷിപ്പിക്കാൻ കഴിയില്ല....
ഓണം എന്ന ഓർമ്മയെ ഓരോ മലയാളിയേയും അത് എത്ര പ്രായമുള്ള ആളേയും കൈപിടിച്ച് ബാല്യത്തിലേക്ക് എത്തിക്കും മനസ്സിൽ അപ്പോൾ ഊഞ്ഞാലും പൂക്കൊട്ടയും വയലും കുളവും കുളക്കടവും മുങ്ങാംകുഴിയും... പിന്നെ ഓണക്കോടിയും കൂട്ടയോട്ടവും ആർപ്പുവിളിയും ഒക്കെ നിറയും...
എല്ലാവർക്കും ഉണ്ടാവും പറയാൻ അവരുടെതായ നിറമുള്ള ഒരുപാട് ഓണ വിശേഷങ്ങൾ.
ഒരുമയുടെ സന്തോഷമാണ് ഇത്രയും നമ്മളുടെ മനസ്സുനിറക്കുന്നത്.
മനസ്സിൽ അടക്കി വക്കാൻ കഴിയാത്ത ഒരായിരം സങ്കടങ്ങൾ ഉള്ളവരും
ഓണത്തിൻ്റെ പാച്ചിലിൽ അതെല്ലാം മറക്കും....
ഓരോ മുഖങ്ങളിലും പറഞ്ഞറിയിക്കാൻ കഴിയാത്ത ആ സന്തോഷം സദാ ചുണ്ടുകളിൽ വിരിയുന്ന പുഞ്ചിരി....ഉത്രാടത്തിന് ഉപ്പേരി വറുത്തും
പൂക്കളം തീർക്കുകയും കുരവയിടുകയും ആർപ്പോ വിളിക്കയും.... ഒക്കെ ചെയ്തതിന് ശേഷം അയൽക്കാർ കൂട്ടം ചേർന്നൊരു തിരുവാതിരകളിയുണ്ട്...
ശേഷം പുലികളി.... പിന്നെ സുന്ദരിക്ക് പൊട്ട് സൂചിയിൽ നൂൽ കോർപ്പ് ബലൂൺ ചവിട്ട് തലയണയടി മിഠായി പെറുക്കൽ... അങ്ങനെ അങ്ങനെ....
വർഷങ്ങളായി കാണാൻ കൊതിക്കുന്ന കൂട്ടുകാരെ പലരെയും കണ്ടുമുട്ടുന്ന ദിവസങ്ങൾ കൂടിയാണ് ഓണക്കാലം...
മനസ്സിൻ്റെ ഉള്ളറകളിൽ ആരൊടും പറയാതെ ഒളിപ്പിച്ചു വെച്ച ഇഷ്ടക്കാരിയെ ഇഷ്ടക്കാരനെ കാണുക ഒന്നു പറയാതെ ദൂരെ നിന്ന് രഹസ്യമായി വീക്ഷിക്കുക പിന്നെ നിറഞ്ഞ ചിരിയോടെ യാത്രയാക്കുക....
തിരുവോണ പൂക്കളം തീർത്ത് ഉച്ചത്തിൽ ആർപ്പോ വിളിച്ച് പുത്തൻകോടിയണിഞ്ഞ്...
തിരുവോണസദ്യയുടെ മുൻപിൽ നിറഞ്ഞ ചിരിയോടെ ഇരിക്കുമ്പോഴും ഉള്ളിൻ്റെ ഉള്ളിൽ ഒരു ആളൽ ഉണ്ടാവും...
കഴിഞ്ഞ തിരുവോണ നാളുകളിൽ നമുക്ക് ഒപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ടവർ ഇന്നില്ലല്ലോ എന്ന ആളൽ... അത് അച്ഛനോ അമ്മയൊ അപ്പൂപ്പനോ അമ്മുമ്മയൊ സഹോദരങ്ങളൊ കൂട്ടുകാരൊ ഒക്കെ ആവാം..... അവരോടൊപ്പം നമ്മൾ ആഘോഷിച്ച ഓണനാളുകൾ ഒന്നൊന്നായി മനസ്സിലേക്ക് കടന്നു വരും.....
ഉച്ചയൂണിന് ശേഷം പിന്നെ വല്ലാത്ത സങ്കടമാണ് ഓണം തിരിച്ചു പോയ സങ്കടം പോക്കറ്റ് കാലിയായ സങ്കടം....😢
പക്ഷേ വിരുന്നിന് വീടുകളിലേക്കുള്ള പാച്ചിലിനിടയിലും...
ബന്ധുമിത്രാദികളെ കണ്ടുമുട്ടി പുഞ്ചിരിയോടെ പിരിയുമ്പോഴും നമ്മൾ കാത്തിരിപ്പിലായിരിക്കും അടുത്ത ഓണത്തിനായി ഉള്ള കാത്തിരിപ്പ്.....
ഓണം അത് നമ്മളെ മലയാളിയെ കൂടുതൽ കാലം ഇവിടെ ജീവിക്കാൻ കൊതിപ്പിക്കുന്ന ഒന്നാണ് അത്രക്ക് സുന്ദരം ഓർമ്മകളാണ് ഓണം ഓരോ വർഷവും നമുക്ക് നല്കുന്നത്.. എൻ്റെ. പ്രിയപ്പെട്ട കൂട്ടിന്
ഹൃദയത്തിൽ ചേർത്ത് ഓണാശംസകൾ....❤️
സ്വന്തം
ബൈജു മനുവേൽ
0 comments
Be the first to comment!
This post is waiting for your feedback.
Share your thoughts and join the conversation.