ഓണം
ഓണം മറ്റെന്തിനേക്കാൾ നമുക്ക് നമ്മുടെ മനസ്സ് നിറയ്ക്കുന്ന പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷമാണ് മറ്റൊന്നിനും അത്രമേൽ നമ്മളെ സന്തോഷിപ്പിക്കാൻ കഴിയില്ല.... ഓണം എന്ന ഓർമ്മയെ ഓരോ മലയാളിയേയും അത് എത്ര പ്രായമുള്ള ആളേയും കൈപിടിച്ച് ബാല്യത്തിലേക്ക് എത്തിക്കും മനസ്സിൽ അപ്പോൾ ഊഞ്ഞാലും പൂക്കൊട്ടയും വയലും കുളവും കുളക്കടവും മുങ്ങാംകുഴിയും... പിന്നെ ഓണക്കോടിയും കൂട്ടയോട്ടവും ആർപ്പുവിളിയും ഒക്കെ നിറയും... എല്ലാവർക്കും ഉണ്ടാവും പറയാൻ അവരുടെതായ നിറമുള്ള ഒരുപാട് ഓണ വിശേഷങ്ങൾ. ഒരുമയുടെ സന്തോഷമാണ് ഇത്രയും നമ്മളുടെ