ആൾക്കൂട്ടത്തിൽ തനിയെ


フォロー

.....

ഓർമ്മകളിലെ എന്നെ ഓർത്തെടുത്തപ്പോൾ

വേർപിരിഞ്ഞ ഇഷ്ടങ്ങളുടെ നഷ്ടങ്ങളിലെ മഷി മാഞ്ഞ് പോയിരുന്നു

ഉത്തരവാദിത്വങ്ങൾ തല ചൂടിയപ്പോൾ ഇനിയും പെയ്യാതെ നിർവികാരനായി നിന്ന

എന്നെ മഴ നനഞ്ഞ അക്ഷരങ്ങളിൽ ഞാൻ തിരഞ്ഞു ....

എന്നോ കഴിഞ്ഞുപോയ രാത്രികളുടെ

നിശബ്ദത ഇന്നെനിക്ക് കേൾക്കാം, എന്നെ എനിക്ക് കാണാം.

എന്റെ സ്വപ്നങ്ങളെ താലോലിച്ച

ഗന്ധം

ഇന്നെനിക്ക് മടുത്തിരിക്കുന്നൂ,

രാവ് പകലിനോട് പറയുന്ന കഥകളിൽ ഞാനുണ്ടായിരുന്നു!

ഇനിയൊന്നു തനിച്ചുനടക്കണം,

ഭംഗിയില്ലെന്ന് പറഞ്ഞതിനെയെല്ലാം

ഭംഗിയോടെ ആസ്വദിക്കണം

മാറോടണക്കണം.

നീട്ടി കുറുക്കി വരച്ച് നിർത്തുകയാണിവിടെ;

വേദനയല്ല, മറിച്ച് മരവിപ്പാണ്.

シェア - ആൾക്കൂട്ടത്തിൽ തനിയെ

മഴ നനഞ്ഞ അക്ഷരങ്ങൾさんをフォローして最新の投稿をチェックしよう!

0 件のコメント

この投稿にコメントしよう!

この投稿にはまだコメントがありません。
ぜひあなたの声を聞かせてください。